Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sabu Jacob

'സാ​ബു ജേ​ക്ക​ബ് ച​തി​ച്ചു, അ​യാ​ളു​ടെ വ്യ​ക്തി​പ​ര​മാ​യ നേ​ട്ട​ത്തി​ന് വേ​ണ്ടി​യു​ള്ള​താ​ണ് പാ​ർ​ട്ടി'; ട്വ​ന്‍റി 20 വി​ട്ട് അ​ഖി​ൽ മാ​രാ​ർ

സം​വി​ധാ​യ​ക​നും ന​ട​നു​മാ​യ അ​ഖി​ൽ മാ​രാ​ർ ട്വ​ന്‍റി 20 പാ​ര്‍​ട്ടി വി​ട്ടു. പാ​ർ​ട്ടി​യി​ൽ പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യം ഇ​ല്ലെ​ന്നും മു​ന്നോ​ട്ട് സ​ഹ​ക​രി​ച്ച് പോ​കാ​ൻ ആ​കു​ന്നി​ല്ലെ​ന്നും അ​ഖി​ൽ മാ​രാ​ർ പ്ര​തി​ക​രി​ച്ചു.

പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ സാ​ബു എം. ​ജേ​ക്ക​ബി​നെ​തി​രെ രൂ​ക്ഷ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച് കൊ​ണ്ടാ​ണ് അ​ഖി​ൽ മാ​രാ​ർ ട്വ​ന്‍റി 20 വി​ടു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം സാ​ബു എം.​ജേ​ക്ക​ബ് ഫോ​ൺ വി​ളി​ച്ചാ​ൽ പോ​ലും എ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. കൊ​ട്ടാ​ര​ക്ക​ര സീ​റ്റ്‌ ഉ​റ​പ്പ് ന​ൽ​കി​യാ​ണ് ത​ന്നെ ട്വ​ന്‍റി 20 യി​ൽ എ​ത്തി​ച്ച​ത്.

പി​ന്നീ​ട് തൃ​പ്പൂ​ണി​ത്തു​റ ത​രാ​മെ​ന്ന് പ​റ​ഞ്ഞ് വ​ഞ്ചി​ച്ചു. ട്വ​ന്‍റി 20 സാ​ബു​വി​ന് വ്യ​ക്തി​പ​ര​മാ​യ നേ​ട്ട​ത്തി​ന് വേ​ണ്ടി മാ​ത്ര​മു​ള്ള പാ​ർ​ട്ടി​യാ​ണെ​ന്നും അ​ഖി​ൽ മാ​രാ​ർ വി​മ​ര്‍​ശി​ച്ചു.

Kerala

'കൊന്നുകളയുമെന്നാണ് സാബു ജേക്കബ് പറഞ്ഞത്, ആരില്‍ നിന്നും പണം വാങ്ങി ഡീല്‍ ഉറപ്പിച്ചിട്ടില്ല': പൂജ ജോമോന്‍

കൊച്ചി: ട്വന്‍റി20 ചെയര്‍മാന്‍ സാബു എം. ജേക്കബ് ഉന്നയിച്ച ഡീല്‍ വിവാദത്തിന് മറുപടിയുമായി രാജി വച്ച പൂതൃക്ക പഞ്ചായത്ത് പ്രസിഡന്‍റ് പൂജ ജോമോന്‍. സാബു ജേക്കബ് പറഞ്ഞതു പോലെ കുന്നത്തുനാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ മുന്‍ എംഎല്‍എ വി.പി. സജീന്ദ്രനെ താന്‍ ഇതുവരെ നേരില്‍ കണ്ടിട്ടില്ലെന്നും പണം വാങ്ങിയിട്ടില്ലെന്നും പൂജ ജോമോന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തന്‍റെ ജീവന് ഭീഷണിയുണ്ട്, കോടീശ്വരനായ സാബുവിനെ എതിര്‍ത്ത് നില്‍ക്കാന്‍ പറ്റാത്തതു കൊണ്ടാണ് താന്‍ മാനനഷ്ടത്തിന് കേസ് നല്‍കാത്തതെന്നും പൂജ വ്യക്തമാക്കി.

എംഎല്‍എയെ ഇതുവരെ കണ്ടിട്ടില്ല. പഞ്ചായത്തില്‍ എംഎല്‍എ വന്നിട്ടു പോലും ഞാന്‍ കണ്ടിട്ടില്ല. 27-ാം തിയതി എംഎല്‍എംയുടെ വണ്ടിയില്‍ കയറി പോയി എന്ന് പറയുന്നു. അവിടെ സിസിടിവി പരിശോധിച്ചാല്‍, കടക്കാരോടൊക്കെ ചോദിച്ചാല്‍ അങ്ങനെ ചെയ്തിട്ടുണ്ടോ എന്ന് അറിയാന്‍ പറ്റും.

താന്‍ ബാങ്കില്‍ പോയി എന്നുള്ളത് സത്യമാണ്. ലോണ്‍ അദാലത്തില്‍ കിടക്കുകയാണ്. ബാങ്കില്‍ പോയപ്പോള്‍ ഭര്‍ത്താവിന്‍റെ കൂട്ടുകാരനും കുടുംബ സുഹൃത്തുമായ പീറ്റര്‍ കുപ്ലാശേരിയെ കണ്ടപ്പോള്‍ സംസാരിച്ചു. അനിബെന്‍ കുന്നത്ത് വന്ന് എങ്ങനെയുണ്ട് പാര്‍ട്ടി പ്രവര്‍ത്തനം എന്ന് ചോദിച്ച് സംസാരിച്ചു. ആ വീഡിയോയാണ് ആരോ എടുത്ത് ഡീല്‍ എന്ന് പറഞ്ഞ് ഇട്ടതെന്നും പൂജ കൂട്ടിച്ചേർത്തു.

'മതവര്‍ഗീയത പരത്തുന്നത് എനിക്ക് ഇഷ്ടമല്ല. അതുകൊണ്ടാണ് ബിജെപിയിലേക്ക് പോവാത്തതും അതിനെ എതിര്‍ക്കുന്നതും. ബിജെപിയിലേക്ക് പോയത് എന്തിനാണ് എന്ന് ചോദിച്ചപ്പോള്‍ സാബു ജേക്കബിന്‍റെ മറുപടി, ഞാന്‍ ട്വന്‍റി20 നിനക്ക് ഏല്‍പ്പിച്ചു തരാം നിനക്ക് നടത്താന്‍ പറ്റുമോ എന്ന ചോദ്യമായിരുന്നു.

ആദ്യം കോണ്‍ഗ്രസുകാരുടെ അടുത്ത് പോയിരുന്നു, അവര്‍ ട്വന്‍റി20യെ അംഗീകരിച്ചില്ല, അതുകൊണ്ടാണ് ബിജെപിയിലേക്ക് പോയത്. കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണം ഏറ്റെടുക്കുകയാണെങ്കില്‍ ഞാന്‍ കോണ്‍ഗ്രസിലേക്ക് പോകും എന്നാണ് അന്ന് സാബു ജേക്കബ് പറഞ്ഞത്.

ബാബു ദിവാകരനെ സ്ഥാനാര്‍ഥിയാക്കിയത് ആരോടും ചര്‍ച്ച ചെയ്യാതെയാണ്. ഈ മണ്ഡലത്തില്‍ നില്‍ക്കാന്‍ ആളുണ്ടായിരുന്നില്ല. അതുകൊണ്ട് അടൂരിലെ മുന്‍സിപ്പല്‍ ചെയര്‍മാനെ വില കൊടുത്ത് വാങ്ങിയതാണ്. ബിജെപിയില്‍ ചേര്‍ന്നതും ഞങ്ങളോട് ആരോടും തീരുമാനം എടുക്കാതെയാണ്. ഒരു രൂപ പോലും ഞാന്‍ വാങ്ങിച്ചിട്ടില്ല. ആരുടെലും നിന്നും വാങ്ങിക്കുകയുമില്ല. എനിക്ക് 30,000 രൂപ ഇവര്‍ ശമ്പളം നിശ്ചയിച്ചിട്ടുണ്ട്. ആ ശമ്പളവും പഞ്ചായത്തിന്‍റെ ഓണറേറിയും കൊണ്ട് എനിക്ക് എന്‍റെ കടങ്ങള്‍ വീട്ടാന്‍ പറ്റും.

പക്ഷെ അതുപോലും ഉപേക്ഷിച്ച് ഞാന്‍ പോന്നത് എന്‍റെ ജീവനില്‍ കൊതിച്ചിട്ടാണ്. ഈ നിമിഷവും എനിക്ക് ഇവിടെ ഇരിക്കാന്‍ പേടിയാണ്. എന്നെ കൊന്നു കളയുമെന്നാണ് പരോക്ഷമായി ഭീഷണിപ്പെടുത്തിയത്. 11.30 ന് കൃത്യം കിറ്റക്‌സില്‍ എത്തണമെന്ന് പറഞ്ഞ് 11.15 ആകുമ്പോള്‍ അവരുടെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ വിളിക്കും. എത്തിയില്ലെങ്കില്‍ ശരിയാവില്ല എന്ന് പറയും. ഒരു മണിക്കൂര്‍ ടൂവീലര്‍ ഓടിച്ച് അവിടെ എത്തുമ്പോള്‍ പഞ്ചായത്തിലെ അജണ്ടകള്‍ എന്തുകൊണ്ട് അറിയിച്ചില്ല, ചര്‍ച്ച ചെയ്തില്ലെന്ന് ചോദിക്കും. ഒരുപാട് വഴക്കുകള്‍ ഒക്കെ പറയും.

മാനസികമായി ഒരുപാട് പീഡിപ്പിക്കും. ഡിപ്രഷന്‍റെ വക്കിലെത്തി. ഇതില്‍ തുടര്‍ന്നിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്‌തേനെ. ആ അവസ്ഥ ഉണ്ടാവാതിരിക്കാനായാണ് രാജി വച്ചത്. എന്‍റെ ജീവന് ഭീഷണിയുണ്ട്. എന്‍റെ കുടുംബത്തിന് എന്തെങ്കിലും പറ്റുമോയെന്ന് പേടിയുണ്ട്.

എല്ലാ സ്ഥാനാര്‍ഥികള്‍ക്കും ഇവര്‍ 15,000 രൂപ കൊടുക്കും. അതിന്‍റെ ബാക്കി വരെ ഞാന്‍ തിരിച്ചു കൊടുത്തിട്ടുണ്ട്. കോടീശ്വരനായ ഒരാളെ എതിര്‍ത്തു നില്‍ക്കാനും മാനനഷ്ടത്തിന് കേസ് കൊടുക്കാനും പറ്റാത്തതു കൊണ്ട് മാത്രമാണ് അതു കൊടുക്കാത്തത്.' - പൂജ ജോമോന്‍ പറഞ്ഞു.

Kerala

20 ല​ക്ഷ​ത്തി​ന്‍റെ ഡീ​ല്‍, വി.​പി. സ​ജീ​ന്ദ്ര​ന്‍ രാ​ഷ്ട്രീ​യം അ​വ​സാ​നി​പ്പി​ക്ക​ണം, മ​ത്സ​രി​ക്ക​രു​ത്; തെ​ളി​വ് പു​റ​ത്തു​വി​ട്ട് സാ​ബു ജേ​ക്ക​ബ്

കൊ​ച്ചി: ട്വ​ന്‍റി20​യി​ല്‍‌​നി​ന്നു രാ​ജി​വ​ച്ച പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പൂ​ജ ജോ​മോ​നെ​തി​രെ ഡീ​ല്‍ ആ​രോ​പ​ണം ശ​ക്ത​മാ​ക്കി പാ​ര്‍​ട്ടി ചെ​യ​ര്‍​മാ​ന്‍ സാ​ബു എം. ​ജേ​ക്ക​ബ്. കു​ന്ന​ത്തു​നാ​ട് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​യ മു​ന്‍ എം​എ​ല്‍​എ വി.​പി. സ​ജീ​ന്ദ്ര​നു​മാ​യി 20 ല​ക്ഷം രൂ​പ​യു​ടെ ഡീ​ല്‍ ആ​ണ് പൂ​ജ ജോ​മോ​ന്‍ ന​ട​ത്തി​യ​തെ​ന്ന് ആ​രോ​പി​ച്ച് ഡീ​ല്‍ ഉ​റ​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ സാ​ബു ജേ​ക്ക​ബ് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പു​റ​ത്തു​വി​ട്ടു.

പൂ​തൃ​ക്ക സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​നി​ബെ​ന്‍ കു​ന്ന​ത്ത്, പൂ​തൃ​ക്ക കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പീ​റ്റ​ര്‍ കു​പ്ലാ​ശേ​രി എ​ന്നി​വ​രു​മാ​യാ​ണ് പൂ​ജ ജോ​മോ​ന്‍ ഡീ​ല്‍ ഉ​റ​പ്പി​ച്ച​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വി​ട്ട​ത്. ഡീ​ല്‍ തെ​ളി​യി​ച്ചാ​ല്‍ രാ​ഷ്ട്രീ​യ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന് സ​ജീ​ന്ദ്ര​ന്‍ പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് സാ​ബു ജേ​ക്ക​ബ് ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ട​ത്.

പൂ​തൃ​ക്ക സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യാ​ണ് ഡീ​ല്‍ ഉ​ണ്ടാ​ക്കി​യ​ത്. അ​ഞ്ച് ല​ക്ഷം പ​ണ​മാ​യും, ഏ​ഴ് ല​ക്ഷ​ത്തി​ന്‍റെ ബാ​ങ്ക് ലോ​ണും, അ​തി​ന്‍റെ പ​ലി​ശ​യും ചേ​ര്‍​ന്ന് 15 ല​ക്ഷ​ത്തി​നാ​യി​രു​ന്നു ആ​ദ്യ ഡീ​ല്‍ ഉ​റ​പ്പി​ച്ച​ത്. എ​ന്നാ​ല്‍ ഡീ​ലി​ന്‍റെ വി​വ​രം പു​റ​ത്താ​യ​തോ​ടെ പൂ​ജ അ​ഞ്ച് ല​ക്ഷം രൂ​പ കൂ​ടി അ​ധി​കം ആ​വ​ശ്യ​പ്പെ​ടു​ക​യും 20 ല​ക്ഷ​മാ​ക്കി ന​ല്‍​കാ​ന്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം സ​മ്മ​തി​ക്കു​ക​യും ചെ​യ്തു.

ഡീ​ല്‍ ഉ​റ​പ്പി​ച്ച ശേ​ഷം ബെ​ന്നി ബെ​ഹ്നാ​ന്‍ അ​വി​ടെ വ​ന്നു. ബെ​ന്നി ബ​ഹ്നാ​നു​മാ​യി സം​സാ​രി​ച്ച് ഉ​റ​പ്പി​ച്ചു. ബാ​ങ്കി​ല്‍ ന​ട​ന്ന ഡീ​ല്‍ ച​ര്‍​ച്ച​യ്ക്ക് ശേ​ഷം മാ​ര്‍​ച്ച് 27ന് ​വൈ​കി​ട്ട് 6.45ന് ​സ​ജീ​ന്ദ്ര​ന്‍റെ വെ​ളു​ത്ത ഇ​ന്നോ​വ കാ​റി​ലും തു​ട​ര്‍​ന്ന് കോ​ല​ഞ്ചേ​രി​യി​ലെ സെ​ന്‍​ട്ര​ല്‍ ഇ​ല​ക്ഷ​ന്‍ ക​മ്മി​റ്റി ഓ​ഫീ​സി​ലും വ​ച്ചാ​ണ് അ​ന്തി​മ ഡീ​ല്‍ ഉ​റ​പ്പി​ച്ച​ത്. ഇ​തു​പോ​ലെ കോ​ള​നി​ക​ളി​ല്‍ ക​യ​റി കോ​ണ്‍​ഗ്ര​സ് 5000, 10000 രൂ​പ വ​ച്ച് കൊ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും സാ​ബു ജേ​ക്ക​ബ് വ്യ​ക്ത​മാ​ക്കി.

ഇ​തി​ലൂ​ടെ കു​ന്ന​ത്തു​നാ​ട് പി​ടി​ച്ചെ​ടു​ക്കാ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ജ​നാ​ധി​പ​ത്യ​ത്തെ വി​ല​ക്കെ​ടു​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​മാ​ണ് കോ​ണ്‍​ഗ്ര​സ് കേ​ര​ള​ത്തി​ല്‍ ന​ട​ത്തു​ന്ന​ത്. ട്വ​ന്‍റി20​യു​ടെ ഭ​ര​ണം അ​ട്ടി​മ​റി​ക്കു​ക​യാ​ണ് ല​ക്ഷ്യം. 20 ല​ക്ഷം അ​വ​രെ സം​ബ​ന്ധി​ച്ച് ഒ​രു ന​ഷ്ട​മ​ല്ല. തെ​ളി​വ് കൊ​ണ്ടു​വ​രി​ക​യാ​ണെ​ങ്കി​ല്‍ രാ​ഷ്ട്രീ​യ ജീ​വി​തം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന് സ​ജീ​ന്ദ്ര​ന്‍ പ​റ​ഞ്ഞി​രു​ന്നു. ആ ​വാ​ക്ക് പാ​ലി​ക്ക​ണം, ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്നി​ല്ലെ​ന്ന് പ​റ​ഞ്ഞ് പി​ന്‍​വാ​ങ്ങ​ണ​മെ​ന്ന് സാ​ബു ജേ​ക്ക​ബ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ട്വ​ന്‍റി20 എ​ന്‍​ഡി​എ​യു​ടെ ഭാ​ഗ​മാ​യ​തി​നാ​ലാ​ണ് താ​ന്‍ രാ​ജി​വ​യ്ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു പൂ​ജ ജോ​മോ​ന്‍ ഇ​ന്ന​ലെ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞ​ത്. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഡീ​ല്‍ ആ​രോ​പ​ണം ഉ​യ​ര്‍​ത്തി സാ​ബു ജേ​ക്ക​ബ് രം​ഗ​ത്തെ​ത്തി​യ​ത്. വി.​പി. സ​ജീ​ന്ദ്ര​നു​മാ​യി 20 ല​ക്ഷം രൂ​പ​യു​ടെ ഡീ​ല്‍ പൂ​ജ ജോ​മോ​ന്‍ ന​ട​ത്തി​യെ​ന്ന് സാ​ബു ജേ​ക്ക​ബ് പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നൊ​പ്പം ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ളും പു​റ​ത്തു​വി​ട്ടി​രു​ന്നു.

Kerala

എന്‍ഡിഎ പ്രവേശനത്തിന് പിന്നാലെ പ്രവര്‍ത്തകരുടെ കൂട്ടരാജി; വിശദീകരണവുമായി സാബു ജേക്കബ്

കൊച്ചി: ട്വന്‍റി 20യുടെ എന്‍ഡിഎ പ്രവേശത്തില്‍ പ്രതിഷേധിച്ച് നേതാക്കളും പ്രവര്‍ത്തകരും രാജി വച്ചതിന് പിന്നാലെ വിശദീകരണവുമായി സാബു എം. ജേക്കബ്. എല്‍ഡിഎഫും യുഡിഎഫും അടക്കമുള്ള പാര്‍ട്ടികള്‍ ട്വന്‍റി 20യെ ഈ ഭൂമുഖത്ത് നിന്നും ഇല്ലാതാക്കണമെന്ന അജണ്ടയുണ്ടാക്കി എന്നാണ് സാബു ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

കൊല്ലം മുതല്‍ പാലക്കാട് വരെ ഏതാണ്ട് 882 വാര്‍ഡുകളിലാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിച്ചത്. ഇവിടെയൊന്നും കാര്യമായിട്ടുള്ള വിജയം കൊണ്ടുവരാന്‍ സാധിച്ചിട്ടില്ലെങ്കിലും കേരളത്തിലുള്ള മൂന്ന് ദേശീയ മുന്നണികളോട് ഏറ്റുമുട്ടി, പ്രത്യേകിച്ച് എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ, ഒറ്റയ്ക്ക് നിന്ന് 12.2 ശതമാനം വോട്ട് നേടിയ കേരളത്തിലെ ആദ്യത്തെയും ഒരേയൊരു പാര്‍ട്ടിയാണ് ട്വന്‍റി 20. പക്ഷെ വളരെ ദുര്‍ഭാഗ്യകരമായ ചില സംഭവങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ രൂപംകൊണ്ടു എന്നാണ് സാബു ജേക്കബ് പറയുന്നത്.

കേരളം കണ്ടതില്‍ വച്ചേറ്റവും വൃത്തികെട്ട ഒരു രാഷ്ട്രീയ മുന്നണി രൂപംകൊണ്ടു എന്നതാണ്. ട്വന്‍റി 20യെ ഈ ഭൂമുഖത്ത് നിന്നും ഇല്ലാതാക്കണമെന്ന് എല്‍ഡിഎഫും യുഡിഎഫും തുടങ്ങി 25 രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു ജനകീയ മുന്നണി രൂപംകൊണ്ടു ഒരേ സ്ഥാനാര്‍ഥികളെ നിര്‍ത്തി, ഒരേ ചിഹ്നത്തില്‍ തന്നെ മത്സരിച്ച്, ഒരേ വാഹനത്തില്‍ ഇവരുടെയെല്ലാം കൊടികള്‍ നാട്ടിക്കൊണ്ട് പ്രചാരണം നടത്തുന്ന വളരെ ദൗര്‍ഭാഗ്യകരമായ ഒരു കാഴ്ചയാണ് നമ്മള്‍ കണ്ടത്.

പരസ്പരം കടിച്ചു കീറുന്ന രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ വര്‍ഗീയ ശക്തികളെയെല്ലാം കൂട്ടുപിടിച്ചു കൊണ്ട് ട്വന്‍റി 20യെ എന്നന്നേക്കുമായി ഇല്ലാതാക്കാനുള്ള അജണ്ട ഉണ്ടാക്കി. പക്ഷെ ഞങ്ങള്‍ മത്സരിച്ച പഞ്ചായത്തുകളില്‍, പ്രത്യേകിച്ച് ട്വന്‍റി 20 മുമ്പും ഭരണം നടത്തിക്കൊണ്ടിരുന്ന പഞ്ചായത്തുകളില്‍ ജയിച്ചു. രണ്ടു പഞ്ചായത്തുകളില്‍ ഭരണം നഷ്ടപ്പെട്ടെങ്കിലും വലിയ ഭൂരിപക്ഷം നേടിയ പ്രതിപക്ഷമായി മാറി. കിഴക്കമ്പലം പഞായത്തില്‍ 21 വാര്‍ഡുകളില്‍, 14 വാര്‍ഡുകളിലും 50 ശതമാനത്തില്‍ കൂടുതല്‍ വോട്ടുകള്‍ നേടി വിജയം വരിക്കാന്‍ സാധിച്ചുവെന്നും സാബു ജേക്കബ് പറഞ്ഞു.

അതേസമയം, ട്വന്‍റി 20യെ വിശ്വസിച്ച പ്രവര്‍ത്തകരെ വഞ്ചിക്കുന്ന തീരുമാനമാണ് സാബു എം ജേക്കബിന്റേത് എന്നാണ് രാജി വച്ച നേതാക്കളുടെ ആരോപണം. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് റസീന പരീത്, ഐക്കരനാട് ഗ്രാമപഞ്ചായത്ത് മുന്‍ അംഗം ജീല്‍ മാവേലില്‍, മഴുവന്നൂര്‍ പഞ്ചായത്ത മുന്‍ കണ്‍വീനര്‍ രഞ്ജു പുളിഞ്ചോടന്‍ എന്നിവരാണ് പാര്‍ട്ടിയില്‍ നിന്നും രാജി വച്ചത്.

Latest News

Corehub Up